കോവിഡ് മഹാമാരിയെ നിസാരമായി കാണരുതെന്നും മാസ്ക് ധരിച്ച്, സാമൂഹ്യ അകലം പാലിക്കുക തന്നെ വേണമെന്നും ബോളിവുഡ് താരം പ്രീതി സിന്റ പറയുന്നു. തന്റെ കുടുംബത്തിലെ എല്ലാവരും കോവിഡിന്റെ പിടിയിലായ അവസ്ഥ വിവരിക്കുകയായിരുന്നു താരം. അമേരിക്കയില്‍ കുടുംബം നിസഹായരായിരുന്നെന്നും എല്ലാവരും നെഗറ്റീവ് ആയപ്പോഴാണ് തനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞതെന്നും നടി പറഞ്ഞു.
വിരാട് കോലിക്കും അനുഷ്കയ്ക്കും പെൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് കോലി
തന്റെ അമ്മയ്ക്കും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടികൾക്കുമെല്ലാം മൂന്നാഴ്ച മുൻപ് കോവിഡ് പോസിറ്റീവായെന്നും അപ്പോഴാണ് വെന്റിലേറ്ററിനും ഐസിയുവിനും എല്ലാം പുതിയ അർഥം വന്നതെന്നും താൻ അമേരിക്കയിൽ നിസ്സഹായയായി നിൽക്കുകയായിരുന്നു എന്നും താരം പറഞ്ഞു. ഇപ്പോള്‍ ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്സുമാരോടും നന്ദി പറയുന്നു എന്നും കോവിഡിനെ ആരും നിസാരമായി കാണരുതെന്നും നടി വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോകോളുകളെല്ലാം കൃത്യമായി പാലിക്കണമെന്നും താരം ആവശ്യപ്പെടുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക