കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് വെകുന്നേരം നടക്കും. ഓൺലൈൻ വഴി വൈകീട്ട് നാലു മണിയ്ക്കാണ് യോഗം നടക്കുക. ശനിയാഴ്ച വാക്സിനേഷൻ ആരംഭിക്കാനാണ് നീക്കം. നേരത്തെ ആരോഗ്യമന്ത്രി ഹര്ഷവര്ധന് സംസ്ഥാന ആരോഗ്യമന്ത്രിമാരുടെയും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു.
തിയേറ്റർ പ്രതിസന്ധി; സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
മൂന്നു ദിവസത്തിനകം പ്രധാന ഹബുകളിലേക്കുള്ള വാക്സിനുകളുടെ വിതരണം പൂര്‍ത്തിയാക്കും. വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ആശങ്കകളും അവ്യക്തതകളും നീക്കുന്നതിന് കൂടിയാകും കൂടിക്കാഴ്ച. അതേസമയം, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്ളതും രോഗവ്യാപനം വൻതോതിലുള്ളതുമായ കേരളത്തിനും മഹാരാഷ്ട്രക്കും കൂടുതല്‍ വാക്സിന് ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.
കർഷക സമരത്തിന് പിന്തുണ, കർഷകർ വ്യാപകമായി ജിയോ സിമ്മുകൾ ഉപേക്ഷിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക