2020-22 വര്‍ഷത്തെ ഗവ.ഡി എല്‍ എഡ് (ഡി എഡ്/ടി ടി സി) കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയന്‍സ് വിഭാഗത്തിന് ജനുവരി 18 നും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിന് 19 നും പ്രവേശനം നടത്തും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ടി സി, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍, എന്‍ സി സി/എന്‍ എസ് എസ് ജവാന്റെ ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിമുക്ത ഭടന്റെ ആശ്രിതന്റെ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടിക്കാഴ്ചയുടെ സമയത്ത് ഹാജരാക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. റാങ്ക് ലിസ്റ്റും വിശദ വിവരങ്ങളും www.ddekannur.in ല്‍ ലഭിക്കും. ഫോണ്‍: 0497 2705149.
മമ്മൂക്ക പറഞ്ഞിരുന്നു ഹീറോയിന് അല്ല അതുകൊണ്ട് ഒരു ചിന്ത വേണമെന്ന്; അനുഭവം പറഞ്ഞ് ഇനിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക