ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കോര്പ്പറേഷന് പരിധിയില്‍ കൊതുക് നശീകരണം, മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനായി കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 52 നും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായിരിക്കണം. ആരോഗ്യ മേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും കോര്പ്പറേഷന് പരിധിയില്‍ ഉള്ളവര്‍ക്കും മുന്‍ഗണന.
മമ്മൂക്ക പറഞ്ഞിരുന്നു ഹീറോയിന് അല്ല അതുകൊണ്ട് ഒരു ചിന്ത വേണമെന്ന്; അനുഭവം പറഞ്ഞ് ഇനിയ
യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള അപേക്ഷ എന്നിവ സഹിതം ജനുവരി 21 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0497 2971140.
പ്രതികരിക്കാൻ ഇവിടെ എഴുതുക