മലയാളികളുടെ പ്രിയതാരങ്ങളായ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിയോ ബേബിയാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രം ഈ മാസം 15 ന് ഒ.ടി.ടി. പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സാലു കെ. തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡിജോ അഗസ്റ്റിന്, ജോമോന് ജേക്കബ്, വിഷ്ണു രാജന്, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ലക്ഷ്മീദേവിയുടെ ഈ മൂന്നു മന്ത്രങ്ങൾ നിത്യവും ജപിക്കാം; ഐശ്വര്യത്തോടെ കഴിയാൻ ഈ മന്ത്രജപം സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക