ലോകത്തെ ആശങ്കയിലാഴ്ത്തി പകരുന്ന കൊവിഡ്-19 ഹൃദയത്തെ ബാധിച്ചവർ കൃത്യമായ നിരീക്ഷണങ്ങൾക്കു ശേഷം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ആരംഭിക്കുക. ഏഴ് ദിവസം രോഗലക്ഷണങ്ങൾ പരിപൂർണമായും ഇല്ലാതിരുന്നാൽ മാത്രമേ വ്യായാമം ആരംഭിക്കാവൂ . ഘട്ടംഘട്ടമായാണ് സമ്പൂർണ വ്യായാമമുറകളിലേക്ക് പോകേണ്ടത്. എന്നാൽ ഈ വ്യായാമത്തിൽ ചില ചിട്ടകളുണ്ട്
1.ഏറ്റവും കുറഞ്ഞത് ഒരാഴ്ച ദൈർഘ്യം ബ്രീത്തിങ് വ്യായാമങ്ങൾ 10 മുതൽ 15 മിനിറ്റ് വരെ
2. 10 മുതൽ 15 മിനിട്ട് വരെ വളരെ പതുക്കെ നടക്കുക, ഗാർഡനിങ് ആകാം അല്ലെങ്കിൽ വീട്ടിലെ ചെറിയ ജോലികൾ.
3. 5 മിനിട്ടുള്ള രണ്ട് ഘട്ടങ്ങൾ, എയറോബിക് വ്യായാമങ്ങൾ, പടികൾ കയറുക, ചെറിയ ജോഗിങ് എന്നിവ
4. എയറോബിക് വ്യായാമങ്ങൾ, പതിയെ ഓടുക, വശങ്ങളിലേക്ക് നടക്കുക തുടങ്ങിയവ.
5. കഠിന വ്യായാമം എന്ന് പറഞ്ഞാൽ വ്യായാമം ചെയ്യുമ്പോൾ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥ. കൂടാതെ ആഴ്ചയിൽ രണ്ടുദിവസം മാംസ പേശികളുടെ ശക്തി കൂട്ടുന്ന വ്യായാമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക