Home KERALA എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 പേർക്ക് മാത്രം പ്രവേശനാനുമതി

എരുമേലി പേട്ടതുള്ളൽ ഇന്ന്; 50 പേർക്ക് മാത്രം പ്രവേശനാനുമതി

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളൽ അൽപ സമയത്തിനകം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 50 പേരെ മാത്രം പ്രവേശിപ്പിക്കാനാണ് ഉത്തരവുള്ളത്. ആദ്യമെത്തുക അമ്പലപ്പുഴ സംഘമാണ്. അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ രാവിലെ 11 മണിക്ക് ചെറിയ ശാസ്താ ക്ഷേത്രത്തിൽ നിന്നാരംഭിക്കും.

ചടങ്ങുകൾ പൂർത്തിയാക്കി എത്തുന്ന അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിൽ ജമാഅത്ത് ഭാരവാഹികൾ വരവേൽക്കും. ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളൽ ഉച്ചയ്ക്കു ശേഷം നടക്കും. കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ 60 വയസ് കഴിഞ്ഞവർക്കും പത്ത് വയസിൽ താഴെയുള്ളവർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുവാദമില്ല.

 

Also Read :   ഒമിക്രോണ്‍; പ്രവാസികള്‍ യാത്രകള്‍ ഒഴിവാക്കി