വാളയാര്‍ പീഡനക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഈ നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബം കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് തമിഴ് താരം രജനികാന്ത്
കൂടാതെ മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ലെങ്കിലും കേസ് സിബിഐക്ക് കൈമാറണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്തിരിക്കുന്നത് ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ്. നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദേശം നല്കി. ഒപ്പം അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ ഉടന്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക