കണ്ണൂർ :കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലുമുള്ള വിളര്‍ച്ച തോത് കുറക്കുന്നതിനും അനീമിയ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായി ഐ സിഡി എസ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷത്തെ വിളര്‍ച്ചാ രോഗപ്രതിരോധ യജഞത്തിന് ജില്ലയില്‍ തുടക്കം. 2021 ജനുവരി മുതല്‍ 2022 ജനുവരി വരെ ക്യാമ്പയിന് 12 എന്ന പേരില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച പോസ്റ്റര്‍ പ്രചാരണമാണ് ഇതിന്റെ ഭാഗമായി നടക്കുക. പോസ്റ്റര്‍ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് പരിസരത്ത് എ ഡി എം ഇ പി മേഴ്സി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക