ഇനി ചാണകത്തിൽ നിന്ന് പെയിന്റും നിർമ്മിക്കാം. ചാണകത്തിൽ നിന്നുള്ള പെയിന്റ് ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഖാദി ഉല്പാദിപ്പിക്കുന്ന വേദിക് പെയിന്റ് എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് ഖാദി പ്രകൃതിക് പെയിന്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫംഗസ് വിമുക്തവും, ആന്റി ബാക്ടീരിയലുമാണ് പെയിന്റെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.
‘കോവിഡിനെ നിസാരമായി കാണരുത്, ഒറ്റ ദിവസംകൊണ്ട് അപകടകാരിയായേക്കാമെന്ന് നടി പ്രീതി സിന്റ
ചാണകം പ്രധാന ഘടകമാകുന്ന ഈ പെയിന്റ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായതും വിഷമുക്തവുമാണ് എന്ന് പെയിന്റ് അവകാശപ്പെടുന്നു. പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്റ്, പ്ലാസ്റ്റിക് ഇമല്ഷന് എന്നീ രണ്ട് വിധത്തിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുന്നത്. മണമില്ലെന്നതും വിലക്കുറവുമാണ് പെയിന്റിന്റെ മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക