കണ്ണൂര്‍ :ആറ് മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി കണ്ണൂര്‍ ആര് ഡി എസ് ജി എ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സ്കില്‍ ടാലന്റ് ചലഞ്ച് പ്രോഗ്രാം ഫുട്ബോള്‍ ചലഞ്ച് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ (ജനുവരി 13 ബുധനാഴ്ച) രാവിലെ 10.15 ന് ശിക്ഷക് സദന് ഓഡിറ്റോറിയത്തില്‍ നടക്കും. കോര്പ്പറേഷന് മേയര്‍ ടി ഒ മോഹനന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാനദാനം നിര്‍വഹിക്കും. ഫുട്ബോള്‍ ജഗ്ലിങ് ഗിന്നസ് റെക്കോര്‍ഡിനുടമയായ ചെറുകുന്ന് സ്വദേശിനി ബി എല്‍ അഖിലയുടെ ഫുട്ബോള്‍ ജഗ്ലിങ് പ്രദര്‍ശനവുമുണ്ടാകും.
ബി എല്‍ അഖില, സ്കില്‍ ടാലന്റ് ചാലഞ്ച് പ്രോഗ്രാം ജഡ്ജിംഗ് പാനല്‍ അംഗങ്ങളായ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ കെ വി ധനേഷ്, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ താരം എന്‍ പി പ്രദീപ്, അന്തര്‍ദേശീയ കോച്ച് സതീഷ് എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക