കാർഷിക നിയമത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളുമായി നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കാർഷിക പരിഷ്കരണ നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. അതേസമയം, റിപ്പബ്ലിക് ദിനത്തിൽ കർഷകരെ ട്രാക്ടർ റാലി നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയും ഇന്ന് പരിഗണിക്കും.
ചാണകത്തിൽ നിന്ന് ഇനി പെയിന്റ്..! ലോഞ്ച് ചെയ്യാൻ നിതിന് ഗഡ്കരി
കർഷക പ്രക്ഷോഭം പിൻവലിയ്ക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ കോടതി കഴിഞ്ഞ ദിവസം സർക്കാരിന് നേരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ നിയമം നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിനു പിന്നാലെ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമം പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. നിയമം പെട്ടെന്ന് കൊണ്ടുവന്നതല്ലെന്നും രണ്ട് പതിറ്റാണ്ടുകളായി നടന്ന ചർച്ചകൾക്കുശേഷം കൊണ്ടുവന്നതാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക