സെക്സിന് പറ്റിയ എറ്റവും നല്ല സമയം എപ്പോഴാണ്? പാതിരാത്രി എന്നാണ് ചിന്തയെങ്കിൽ തെറ്റി. പുലര്‍ച്ചെ അഞ്ച് മണിയോട് അടുത്ത സമയമാണ് ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യം. കൃത്യമായി പറഞ്ഞാല്‍ രാവിലെ 5.48 ആണ് ഏറ്റവും അനുയോജ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതിന്റെ കാരണവും വ്യക്തമാണ് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുന്നതു പുലർച്ചെയാണ് അതിനാലാണ് ഈ സമയം ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമാണെന്ന് പറയാന്‍ കാരണം.
അതെസമയം രാവിലെ ഉണരുന്നതിനു മുമ്പ് മനുഷ്യശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ നില മറ്റേത് സമയത്തെക്കാളും 25 മുതല്‍ 50 ശതമാനം വരെ കൂടുതലായിരിക്കുമെന്നാണ് കണ്ടെത്തല്‍.ഈ സമയത്ത് പങ്കാളികളുടെ ഊര്‍ജനിലയും ഏറ്റവും ഉയര്‍ന്നിരിക്കും. ജീവിതപ്രശ്നങ്ങള്‍ തലയില്‍ ഉദിക്കാത്ത സമയമായതിനാലും ഈ സമയത്ത് ബന്ധപ്പെടുന്നത് ഏറ്റവും നല്ലതാണെന്നുമാണ് സെക്സ് തെറാപ്പിസ്റ്റുകളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക