വിതുര: മദ്യലഹരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത നാലംഗസംഘം അറസ്റ്റിലായി. വിതുര പൊലീസ് അറസ്റ്റ് ചെയ്തത് ഇളവട്ടം ഐശ്വര്യത്തില്‍ മണികണ്ഠന് (39), ഇളവട്ടം അമ്ബലവിളാകം റോഡരികത്ത് വീട്ടില്‍ കൃഷ്ണപ്രസാദ് (33), ഇളവട്ടം ആലുംകുഴിയില്‍ ഷൈജു (39), ഇളവട്ടം അമ്ബലവിളാകത്ത് വീട്ടില്‍ രമേഷ് (38) എന്നിവരെയാണ്. ആക്രമിച്ചത്, പൊന്മുടിയിലേക്കുള്ള പ്രവേശന കവാടമായ കല്ലാര്‍ ഗോള്‍ഡന്‍വാലി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥനായ പാലോട് കൊല്ലയില്‍ സ്വദേശി പ്രഭാതിനെയാണ്.
ചലച്ചിത്ര അക്കാദമി എ കെ ജി സെന്ററിന്റെ പോഷക സംഘടനയാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മദ്യപിച്ചെത്തിയ സംഘത്തോട് മദ്യനിരോധിത മേഖലയായ പൊന്മുടിയിലേക്ക് കടക്കാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രഭാത് പറഞ്ഞു. എന്നാൽ ഇവര്‍ പ്രഭാതിനെ അസഭ്യം പറഞ്ഞ് തിരികെപ്പോവുകയായിരുന്നു. പിന്നീട് അരമണിക്കൂറിനുശേഷം വീണ്ടുമെത്തിയാണ് ആക്രമിച്ചത്. വിതുര പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക