കണ്ണൂര്‍: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. പാപ്പിനിശേരി – പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം.
ഗുഡ്സ് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. മൊബൈൽ ഫോണിന്റെ ബാറ്ററി പൂർണമായും കത്തിക്കരിഞ്ഞു.
നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു തകര്‍ന്നു. അപകടത്തില്‍ പി പി ഷരീക്കിന് പരിക്കേറ്റു. സാധനങ്ങളെടുക്കാന്‍ ഗുഡ്സ് ഓട്ടോയില്‍ കണ്ണൂരിലേക്ക് പോയതാണ് ഷരീക്ക്. മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ട് ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
ഓട്ടോറിക്ഷ ഇടിച്ചു തകർന്ന വൈദ്യുതി തൂണിന് കെ.എസ്.ഇ.ബി അധികൃതർ വ്യാപാരിയിൽ നിന്നും പിഴ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക