ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിൾ ഫോണുമായി ലാവ സ്മാർട്ഫോൺ വിപണിയിലേക്ക് തിരികെയെത്തുന്നു. മൈ സെഡ്, മൈ സെഡ് അപ്പ് എന്നീ പേരുകളിൽ പുറത്തിറങ്ങാൻ പോകുന്ന ഈ ഫോണുകളിൽ റാം, റോം, ക്യാമറകൾ, നിറം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 66 തരത്തിലുള്ള വേരിയൻ്റുകൾ ഉപഭോക്താക്കൾക്ക് ഉണ്ടാക്കാം.
ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന സൗകര്യമാണ് മൈ സെഡ്. ഫോൺ വാങ്ങി ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ റാം, റോം എന്നിവ അപ്ഗ്രേഡ് ചെയ്യാവുന്ന സൗകര്യമാണ് മൈ സെഡ് അപ്പ്. രണ്ട് ജിബി മുതൽ 6 ജിബി വരെ റാമും 32 മുതൽ 128 ജിബി വരെ റോമും കസ്റ്റമൈസ് ചെയ്യാനായി തെരഞ്ഞെടുക്കാം.
ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിന് 5000 എംഎഎച്ച് ബാറ്ററിയും 512 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്. സ്റ്റോക്ക് ആൻഡ്രോയ്ഡ് ആണ് യുഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക