പത്തനംതിട്ട : കടമ്പനാട്ടു നിന്നും കാണാതായ ആൺകുട്ടിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റിനോ രാജുവിനെയാണ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഹോട്ടലിൽ നിന്നുമാണ് റിനോയെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 30 നാണ് റിനോയെ കാണാതായത്. ട്യൂഷനുവേണ്ടി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയ റിനോ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ മക്കളുടെ കയ്യില്‍ ഈ സാധനങ്ങള്‍ കാണുന്നുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക, തലച്ചോറിനെ കാര്‍ന്നു തിന്ന് കുറെക്കാലം കഴിയുമ്പോള്‍ ഭ്രാന്താവും; മുന്നറിയിപ്പുമായി സിഐ
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റിനോ അടൂരിൽ എത്തിയതായും, അവിടെ നിന്നും ആലുവയിലേക്കുള്ള ബസിന്റെ സമയം അന്വേഷിച്ചതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റിനോ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലെത്തിയ പോലീസ് കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന റിനോയെ തിരിച്ചറിഞ്ഞ മലയാളിയാണ് വിവരം പോലീസിനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക