കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ട തിയേറ്ററുകളെല്ലാം തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ നിരവധി മലയാള ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തുക. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘വാങ്ക്’. സംവിധായകന് വി.കെ. പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കെ ഫോണ്‍ ഫെബ്രുവരിയില്‍ കമ്മിഷന് ചെയ്യും; ആദ്യഘട്ടത്തില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ
ചിത്രം ഈ മാസം 29 ന് തിയേറ്ററുകളിലെത്തും. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മേജര്‍ രവിയുടെ മകന് അര്ജുന് രവിയാണ് സിനിമയുടെ ഛായാഗ്രാഹണം. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ്. റഫീക്കാണ് വരികള്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക