Home LATEST NEWS ‘പ്രചരിക്കുന്നതില്‍ പലതും കിംവദന്തികൾ, സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്ന് വാട്സ്ആപ്പ്

‘പ്രചരിക്കുന്നതില്‍ പലതും കിംവദന്തികൾ, സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്ന് വാട്സ്ആപ്പ്

പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതും കിംവദന്തികളാണെന്നും സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന ആശയവിനിമയം സുരക്ഷിതമായിരിക്കുമെന്നും വാട്സ്ആപ്പ്. സ്വകാര്യത നയംമാറ്റത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ ഫെയ്‌സ്ബുക്കിനോ വാട്സ്ആപ്പിനോ കാണാൻ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു. വാട്സ്ആപ് സ്വകാര്യതാ നയം കൊണ്ടുവന്നതോടെ ഏറെ ആശങ്കയിലാണ് ഉപഭോക്താക്കൾ.

കെ ഫോണ്‍ ഫെബ്രുവരിയില്‍ കമ്മിഷന്‍ ചെയ്യും; ആദ്യഘട്ടത്തില്‍ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെ

ശതമായ അഭ്യൂഹങ്ങള്‍ വന്നപ്പോഴും പ്രതികരണം നടത്താൻ വാട്സ്ആപ്പ് തയ്യാറാകാത്തതും ആശങ്ക വർധിപ്പിച്ചു. സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമെന്നും ഇവ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. എന്നാൽ വിമർശകരുടെ പല ചോദ്യങ്ങൾക്കും വാട്സ്ആപ്പ് ഇപ്പോഴും ഉത്തരം നൽകുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നിരവധി പേരാണ് വാട്സ്ആപ്പ് ഉപേക്ഷിച്ച് ഇതിനിടയിൽ സിഗ്നൽ ആപ്പിലേക്ക് ചേക്കേറിയത്.

ലോക്ഡൗണിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം വെള്ളം: ‌പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യ

 

Also Read :  ഖാലിദ് റഹ്മാന്‍ ചിത്രം 'ലവ്' ഈ മാസം 29 നെത്തും