Home FITNESS ചർമ്മകാന്തിക്ക് ഓറഞ്ച്; ഗുണങ്ങൾ അറിയാമോ!

ചർമ്മകാന്തിക്ക് ഓറഞ്ച്; ഗുണങ്ങൾ അറിയാമോ!

പഴവർഗ്ഗമായ ഓറഞ്ച് ചർമ്മകാന്തിക്ക് മികച്ചതാണ്. ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഓറഞ്ചിലൂടെ കണ്ടെത്താം. മുഖത്തിന് ഫ്രഷ്നസ് ലഭിക്കാൻ ഓറഞ്ച് പതിവായി മുഖത്ത് മസാജ് ചെയ്താൽ മതി. ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാലും നല്ലതാണ്. ഇതിനായി ഓറഞ്ചിന്റെ തൊലി വെയിലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തിട്ടാൽ നല്ലൊരു ഫെയ്സ് പാക്കായി. ഓറഞ്ച് നീര് രണ്ടു ടേബിൾസ്‌പൂണും കടലമാവും നാരങ്ങാനീരും ഒരു ടേബിൾ സ്‌പൂൺ വീതവും ചേർത്തു മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും. ഒരു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ നാരങ്ങാനീരും ഒരു ടീസ്‌പൂൺ തേനും ചേർത്തു മുഖത്തിട്ട് 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

മുഖത്തെ പാടുകളും വിളർച്ചയും മാറി മുഖം കൂടുതൽ സുന്ദരമാകും. ഓറഞ്ച് നീരിന് പകരം ഓറഞ്ച് തൊലി പൊടിച്ചതും ഉപയോഗിക്കാം. രണ്ടു ടേബിൾസ്‌പൂൺ ഓറഞ്ച് നീരും ഒരു ടേബിൾസ്‌പൂൺ മുൾട്ടാണിമിട്ടിയും ഒരു ടീസ്‌പൂൺ പാലും ചേർത്തു മുഖത്തിട്ട് 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. എണ്ണമയമുള്ള ചർമക്കാർക്ക് മികച്ച ഫലം നൽകുന്ന ഫെയ്സ് പാക്കാണിത്. ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്‌പൂണും ഒരു ടേബിൾസ്‌പൂൺ തൈരും ചേർത്തു മുഖത്തിട്ടാൽ മുഖത്തെ മൃതകോശങ്ങളകന്നു ചർമം സുന്ദരമാകും. തേനും മഞ്ഞൾപ്പൊടിയും ഓറഞ്ച് തൊലി പൊടിച്ചതും ചേർത്തു മുഖത്തിട്ടാൽ നിറം വർധിക്കുകയും ചർമം മൃദുലമാവുകയും ചെയ്യും.

Also Read :  'കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടു'; കേന്ദ്ര മന്ത്രി വി.മുരളീധരൻ