Home HEALTH കിടപ്പറയിൽ സ്ത്രീകൾ ഇക്കാര്യങ്ങൾ ഇഷ്ടപ്പെടില്ല

കിടപ്പറയിൽ സ്ത്രീകൾ ഇക്കാര്യങ്ങൾ ഇഷ്ടപ്പെടില്ല

ദാമ്പത്യ ജീവിതത്തിൽ വളരെ പ്രധാനപ്പെ‌ട്ട ഒന്നാണ് ലൈംഗിക ജീവിതം. പങ്കാളികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലൈംഗിക ജീവിതം സഹായിക്കും. ലൈംഗിക ബന്ധത്തിൽ, പുരുഷന്മാരിൽ പത്തിൽ ഒൻപതു പേർക്കും രതിമൂർച്ഛ അനുഭവപ്പെടുമ്പോൾ സ്ത്രീകളിൽ പത്തിൽ ഏഴുപേർക്കു മാത്രമാണ് ഇത് അനുഭവിക്കാനാകുന്നത്. അതുപോലെ ലൈംഗികതയ്ക്കിടയിൽ സെൽഫ് കോൺഷ്യസ് ആകുന്നതിനെ വെറുക്കുന്നു എന്ന് 30 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. അതുപോലെ പൂർവകേളികൾ (foreplay) മതിയാകാത്തതും രതിമൂർച്ഛ ലഭിക്കാത്തതും ഇടയ്ക്ക് തടസ്സങ്ങൾ വരുന്നതും സ്ത്രീകൾക്ക് ഇഷ്ടപ്പെടില്ല.

പൂർവകേളികൾ മതിയാകാത്തത് നിരാശ ഉണ്ടാക്കും. ലൈംഗികത സന്തോഷം നിറഞ്ഞതാകാൻ പൂർവകേളികൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്. അഭംഗിയെപ്പറ്റി ഒരു സ്ത്രീയും പുരുഷനിൽനിന്നു കേൾക്കാൻ ആഗ്രഹിക്കില്ല. പുരുഷൻ നുണ പറഞ്ഞില്ലെങ്കിലും അവളെ കംഫർട്ടബിൾ ആക്കുകയും എല്ലാ അപൂർണതയോടും കൂടി അവളെ സ്നേഹിക്കുകയും വേണം. പുരുഷൻ ഒരിക്കലും തന്റെ ലൈംഗികതയെക്കുറിച്ച് സ്ത്രീയോട് പൊങ്ങച്ചം പറയാതിരിക്കുക.

നിങ്ങൾ കിടപ്പറയിൽ എങ്ങനെയാണെന്നും എത്ര പേരുമായി മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേൾക്കാൻ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. രതിമൂർച്ഛ ലഭിച്ചോ എന്ന് ഇടയ്ക്കിടെ സ്ത്രീയോടു ചോദിക്കാതിരിക്കുക. ഇത് നിരാശാജനകമാണ്. ജി സ്പോട്ടിനു വേണ്ടി ആഴത്തിൽ പരതാതിരിക്കുക. പോൺസൈറ്റുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‍ത്രീകളോട് കിടപ്പറയിൽ പെരുമാറരുത്.

Also Read :  അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി; ഇന്ത്യൻ അതിർത്തിക്ക് കുറുകെ ഭൂമിക്കടിയിലൂടെ പാകിസ്ഥാനിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടാമത്തെ തുരങ്കമാണ് കണ്ടെത്തിയത്; തെളിയുന്നത് ഇമ്രാന്‍റെ യഥാര്‍ത്ഥ പ്ലാനോ?