കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന് ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ഭാര്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ ഓമനക്കുട്ടനെ കൈയ്യേറ്റം ചെയ്തെന്നും രാധ വ്യക്തമാക്കി.
അഭയ കേസ്; വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
ഇന്ന് രാവിലെയാണ് കോന്നി വട്ടക്കാവ് സ്വദേശി സി.കെ. ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് രാവിലെ ഭാര്യ നടക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ്. ഓമനക്കുട്ടന് ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ സജീവമല്ല. കുടുംബത്തിന്റെ ആരോപണം തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക