ആലപ്പുഴയിൽ പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് വൈറസ് രോഗം മൂലമെന്ന് കണ്ടെത്തി. ചില പ്രത്യേക സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന ഫെലൈൻ പാൻലൂക്കോപീനിയ എന്ന വൈറസ് രോഗമാണ് ഇതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ അസുഖം മനുഷ്യരിലേക്ക് പടരില്ല.
ഡോണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി
കൂടാതെ വാകസിൻ എആടുത്താൽ രോഗവ്യാപനം തടയാനാവും. വാക്സിന് ചെലവ് വരിക 600 രൂപയോളമാണ്. പൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങിയത് ആലപ്പുഴ വീയപുരത്തും മുഹമ്മയിലുമാണ്. 12ഓളം വളർത്തുപൂച്ചകൾ രണ്ടിടങ്ങളിലുമായി ചത്തത് ആശങ്ക പരത്തിയിരുന്നു. ചത്തു വീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ ചുവക്കുകയും കൺപോളകൾ വിണ്ടു കീറുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക