കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകൾ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നു. കർശനമായ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് തിയറ്ററുകളുടെ പ്രവർത്തനം. വിജയ് നായകനായ മാസ്റ്റർ ഇന്ന് സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്.
സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കാനിരിക്കെ ആവേശത്തിലാണ് ആരാധകരും തീയറ്ററുകളുടെ നടത്തിപ്പുകാരും. കോവിഡ് കാലത്ത് തീയേറ്ററില്‍ ആദ്യമെത്തുന്ന വിജയ് ചിത്രം മാസ്റ്ററിനെ വിജയമാക്കാനുളള ഒരുക്കത്തിലായിരുന്നു ആരാധകര്‍.
വിജയിയും വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന്റെ ക്ലൈമാക്സ് പുറത്തായെന്ന വാര്‍ത്തയൊന്നും ആരാധകരെ ബാധിച്ചിട്ടേയില്ല. കോവിഡ് പ്രതിസന്ധിയെ മറികടന്നും മാസ്റ്ററിനെ മാസ്റ്റര്പീസാക്കാനുളള ഒാട്ടമാണ്. ആദ്യ ഷോകള്ക്കുളള ടിക്കറ്റുകളെല്ലാം മണിക്കൂറുകള്‍ക്ക് മുന്‍പേ വിറ്റു തീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക