Home FOOD ഉപ്പ് ചേര്‍ത്തു വറുത്ത വിഭവങ്ങള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കുക

ഉപ്പ് ചേര്‍ത്തു വറുത്ത വിഭവങ്ങള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കുക

ഉപ്പ് ചേര്‍ത്തു വറുത്ത വിഭവങ്ങള്‍ ശീലമാക്കരുത് ഉപ്പ് കു​റ​യ്ക്കാം

* പാ​കം ചെ​യ്യു​ന്പോ​ള്‍ മി​ത​മാ​യി ചേ​ര്‍​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ഉ​പ്പു ചേ​ര്‍​ത്തു ക​ഴി​ക്ക​രു​ത്.

* തൈ​ര്, സാ​ല​ഡ് എ​ന്നി​വ ക​ഴി​ക്കു​ന്പോ​ള്‍ രു​ചി​ക്കു​വേ​ണ്ടി പ​ല​രും ധാ​രാ​ളം ഉ​പ്പു ചേ​ര്‍​ത്തു ക​ഴി​ക്കാ​റു​ണ്ട്. സാ​ല​ഡി​ല്‍ ഉ​പ്പി​നു പ​ക​രം നാ​ര​ങ്ങാ​നീ​ര്, വി​നാ​ഗി​രി എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്നു ചേ​ര്‍​ത്താ​ലും രു​ചികരമാക്കാം. ​അ​ത്ത​ര​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി ഉ​പ്പു ചേ​ര്‍​ത്തു ക​ഴി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ക.

* വി​ഭ​വ​ങ്ങ​ള്‍ പാ​കം ചെ​യ്യു​ന്പോ​ള്‍ ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ല. എ​ന്നാ​ല്‍ ഉ​പ്പ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​തു കു​റ​യ്ക്ക​ണം.

ഉ​പ്പും കൊ​ള​സ്ട്രോ​ളും

ഉ​പ്പും കൊ​ള​സ്ട്രോ​ളും തമ്മി​ല്‍ ബ​ന്ധ​മി​ല്ല. ശ​രീ​ര​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നു പു​റ​മേ നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണ് ശ​രീ​ര​ത്തി​ല്‍ കൊ​ള​സ്ട്രോ​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. പ​ക്ഷേ, ബി​പി​യു​ള്ള​വ​ര്‍​ക്കു മി​ക്ക​പ്പോ​ഴും കൊ​ള​സ്ട്രോ​ളും കൂ​ടു​ത​ലാ​യി​രി​ക്കും.

സ്ട്രോക്കും ഉ​പ്പും

സ​ര്‍​വേ​ക​ള്‍ പ്ര​കാ​രം സ്ട്രോ​ക്ക് ഇ​പ്പോ​ള്‍ സ്ത്രീ​ക​ളി​ലാ​ണ് പു​രു​ഷന്മാരേ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. സ്ട്ര​സ്, നി​യ​ന്ത്രി​ത​മ​ല്ലാ​ത്ത ര​ക്ത​സ​മ്മര്‍​ദം, അ​മി​ത​വ​ണ്ണം, മ​രു​ന്നു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്തു ക​ഴി​ക്കാ​ത്ത അ​വ​സ്ഥ… ഇ​തെ​ല്ലാം അ​ടു​ത്ത​കാ​ല​ത്താ​യി സ്ത്രീ​ക​ളി​ല്‍ സ്ട്രോ​ക്സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്നു. ഉ​പ്പ് അ​ധി​ക​മാ​യാ​ല്‍ ബി​പി കൂ​ടും. ബി​പി​യും സ്ട്രോ​ക്കും തമ്മില്‍ ബ​ന്ധ​മു​ണ്ട്. അ​തി​നാ​ല്‍ എ​ല്ലാ​വ​രും ഉ​പ്പ് മി​ത​മാ​യി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം.

അ​യ​ഡി​ന്‍ ചേ​ര്‍ത്ത ക​റി​യു​പ്പ്

അ​യ​ഡി​ന്‍ ചേ​ര്‍​ത്ത ഉ​പ്പ് വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ച​തി​നാ​ല്‍ പ്രാ​യ​മു​ള്ള​വ​രി​ല്‍ തൈ​റോ​യ്ഡ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ കൂ​ടു​ന്ന​താ​യി ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. വാ​സ്ത​വ​ത്തി​ല്‍ അ​യ​ഡി​ന്‍ ശ​രീ​ര​ത്തി​ല്‍ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു തീ​രെ കു​റ​ഞ്ഞ അ​ള​വി​ല്‍ മാ​ത്രം. അ​ധി​ക​മു​ള്ള​തു മൂ​ത്ര​ത്തി​ലൂ​ടെ പു​റ​ന്ത​ള്ള​പ്പെ​ടു​ക​യാ​ണ്. പ്രാ​യ​മാ​കു​ന്ന​വ​രി​ലു​ണ്ടാ​കു​ന്ന തൈ​റോ​യ്ഡ് പ്ര​ശ്ന​ങ്ങ​ള്‍ അ​യ​ഡി​ന്‍ കൊ​ണ്ടു മാ​ത്ര​മ​ല്ല.

സ​ര്‍​വേ ന​ട​ത്തി അ​യ​ഡി​ന്‍ കു​റ​വു​ള്ള 10 വ​യ​സി​നു താ​ഴെ​യു​ള്ള കുട്ടി​ക​ളെ ക​ണ്ടെ​ത്തി അ​തു നി​ക​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ല്‍ അ​യ​ഡി​ന്‍ ഡെ​ഫി​ഷ്യ​ന്‍​സി ഡി​സോ​ഡ​ര്‍ ക​ണ്‍​ട്രോ​ള്‍ പ്രോ​ഗ്രാം. അ​യ​ഡി​ന്‍ ചേ​ര്‍​ത്ത ക​റി​യു​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച​ത് അ​തിന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​യ​ഡൈ​സ്ഡ് ഉ​പ്പ് ക​ഴി​ച്ചാ​ല്‍ കൊ​ച്ചു​കുട്ടിക​ളി​ല്‍ ഓ​ര്‍​മ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍.

ദിവസവും കഴിക്കരുത്

എ​രി​വും പു​ളി​യും ഉ​പ്പും എ​ണ്ണ​യും ധാ​രാ​ള​മു​ള്ള സ്നാ​ക്സ്, ചി​പ്സ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. ഉ​പ്പു ചേ​ര്‍​ത്തു വ​റു​ത്ത വി​ഭ​വ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. അ​ത്ത​രം വി​ഭ​വ​ങ്ങ​ള്‍ പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​പ്പു ചേ​ര്‍​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ക​ട​ല എ​ന്നി​വ ദി​വ​സ​വും ക​ഴി​ക്ക​രു​ത്.

ഉ​ണ​ക്കമീ​ന്‍ ശീ​ല​മാക്കരുത്

ഉ​ണ​ക്ക​മീ​ന്‍ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​രു​ടെ ആ​മാ​ശ​യ​ത്തി​ല്‍ കാ​ന്‍​സ​റി​നു മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​വ​രാ​റു​ണ്ട്. ഉ​ണ​ക്ക​മീ​നി​ല്‍ ഉ​പ്പിന്‍റെ അം​ശം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ ഉ​ണ​ക്ക​മീ​ന്‍(​ഡ്രൈ ഫി​ഷ്) പ​തി​വാ​യി ക​ഴി​ക്ക​രു​ത്.

Also Read :  ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു; പ്രകാശ് ഗോപിയുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് സ്കൂട്ടറിനു പിന്നിലിരുന്നു സംസാരിച്ചിരുന്ന ഭാര്യ നിഷയുടെ ശരീരം ചിതറിത്തെറിക്കുന്ന ഭീകരമായ കാഴ്ച