കണ്ണൂർ :സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭ്യമുഖ്യത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 15 വരെ നടത്തുന്ന ഭക്ഷ്യസുരക്ഷാ നിയമ ബോധവല്‍ക്കരണ, ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്ക്ക് ജനുവരി 28 ന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഇതു സംബന്ധിച്ച ആലോചനാ യോഗം എഡിഎം ഇ പി മേഴ്സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.യോഗത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് മെമ്പര്‍ അഡ്വ. പി വസന്തം, ഡിഡിഇ സി മനോജ്കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ടി ആര് സുരേഷ്, ജോസഫ് ജോര്‍ജ്, എം സുനില്‍ കുമാര്‍, കെ എം ഉദയന്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി ജി മഞ്ജു, പി കെ രാഗേഷ്, ഇ എന്‍ സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക