Home FOOD പഴകിയ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയാം

പഴകിയ എണ്ണ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയാം

അടുക്കളയിലെ സാധനങ്ങള്‍ അനാവശ്യമായി പാഴാക്കാതിരിക്കുന്നത് ചില വീട്ടമ്മമാരുടെ ശീലമാണ്. പലഹാരങ്ങള്‍, മീന്‍, ഇറച്ചി എന്നിവ വറുത്ത് കഴിഞ്ഞ് എണ്ണ ഒഴിവാക്കാതെ അടുത്ത പ്രാവശ്യം ഉപയോഗിക്കാം എന്ന് കരുതി മാറ്റിവയ്ക്കുന്നതും ഈ ശീലത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍ എണ്ണ ലാഭിക്കാനായി ചെയ്യുന്ന ഈ കാര്യം ശരീരത്തിന് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ദഹന പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. വയറിലുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗമാണ്. ഗ്യാസിന്റെ പ്രശ്‌നമുള്ള ആളുകള്‍ ഒരു കാരണവശാലും പഴകിയ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാന്‍ പാടുള്ളതല്ല.

അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു. കൂടാതെ ശരീരത്തില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞു കൂടുകയും അതു വഴി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമകുകയും ചെയ്യുന്നു. എണ്ണ ഒഴിവാക്കാതെ ചെറിയ സാമ്പത്തിക ലാഭം കണ്ടെത്തുമ്പോള്‍ ആരോഗ്യപരമായി വലിയ നഷ്ടമാണ് നമുക്ക് സംഭവിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കാതിരിക്കുക. എന്നാല്‍ എണ്ണ ഒരു തവണ ഉപയോഗിച്ച ശേഷം വീണ്ടും അതേ ദിവസം തന്നെ രണ്ടാമതും ആ എണ്ണ ഉപയോഗിക്കുകയാണെങ്കില്‍ കറുപ്പുനിറം വന്ന എണ്ണ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ന്യൂഡിൽസ് സ്ഥിരമായി കഴിക്കുന്നവർ ഇത് അറിഞ്ഞിരിക്കുക

ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കൂടാതെ നന്നായി അരിച്ച ശേഷം മാത്രമേ എണ്ണ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാരണം എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അകത്തു ചെന്നാല്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിന് ആരോഗ്യം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത് അല്ലാതെ ഇത്തരം പ്രവര്‍ത്തികളിലൂടെ ശരീരത്തെ സ്വയം നശിപ്പിക്കുകയല്ല ചെയ്യേണ്ടത്.

Also Read :  ബോംബ് ഭീഷണി; താജ്മഹല്‍ താല്‍ക്കാലികമായി അടച്ചു