Home JOBS അഭിമുഖം 19 ന്

അഭിമുഖം 19 ന്

കണ്ണൂർ :ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും.

‘അച്ഛന്‍ ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു’; മനസ്സു തുറന്ന് കജോള്‍

ടെക്‌നിക്കല്‍ ട്രെയിനി (ബി ഇ, ബി ടെക്ക് (ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്), ബി സി എ, ബി എസ് സി, എം സി എ, എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്)).  പ്രായപരിധി: 20-35.  സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ (ബി ഇ/ബി ടെക്ക്/എം സി എ), ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (ഡിഗ്രി), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് (എസ് എസ് എല്‍ സി), ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് (പുരുഷന്‍ – തളിപ്പറമ്പ്, മട്ടന്നൂര്‍, ഏച്ചൂര്‍, ഇരിട്ടി) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497 2707610.

 

Also Read :  കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇരിക്കാന്‍ കസേരയോ പോലും തന്നിരുന്നില്ല; അതിനൊക്കെ വഴക്കുണ്ടാക്കിയിട്ടുണ്ട്: രഞ്ജിനി ഹരിദാസ്