അനുരാഗ കരിക്കിന് വെള്ളം, ഉണ്ട എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ്’. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജനുവരി 29നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്റർ തുറന്നതിനുശേഷം നിരവധി സിനിമകളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രം പൂര്‍ണ്ണമായും ലോക്ക്ഡൗൺ കാലത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിൽ വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച രണ്ടു സിനിമകൾക്ക് ശേഷം ഖാലിദ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകരിൽ പ്രതീക്ഷകൾ ഏറെയാണ്.
കാർഷിക നിയമം ചർച്ച ചെയ്യാൻ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക