സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നതോടുകൂടി സിനിമകൾ ഇനി തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം മാസ്റ്റർ റിലീസോടുകൂടിയാണ് തിയേറ്ററുകൾ തുറന്നത്. വെള്ളം, മരയ്ക്കാർ അറബികടലിന്റെ സിംഹം, തുറമുഖം തുടങ്ങിയ ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം , മഞ്ജുവാര്യരും സണ്ണി വെയ്നും പ്രധാന വേഷങ്ങളിലെത്തുന്ന ‘ചതുർമുഖം’ എന്ന ചിത്രവും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം എന്നതും പ്രത്യേകതയാണ്. മഞ്ജു വാര്യരുടെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ സവിശേഷതയാണ്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടുണ്ട്. രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക