എയര്‍ടെല്‍ ഉപഭോക്താക്കൾക്ക് ഒരു മാസത്തേയ്ക്ക് സൗജന്യമായി പ്രൈം ആസ്വദിക്കാനുള്ള അവസരം. എയര്‍ടെലും ആമസോണ്‍ പ്രൈമും ചേർന്ന് 89 രൂപയില്‍ തുടങ്ങുന്ന പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. വിവിധ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ക്കൊപ്പം എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണ്‍ പ്രൈം സബ്സ്ക്രൈബ് ചെയ്യുകയും ഒരു മാസത്തേയ്ക്ക് സൗജന്യമായി പ്രൈം ആസ്വദിക്കുകയും ചെയ്യാം.
89 രൂപ മുതല്‍ 2698 രൂപ വരെയുളള വാര്‍ഷിക പ്ലാനില്‍ വരെ വിവിധ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന് ലഭിക്കും. ഇതില്‍ 2698 രൂപ, 599 രൂപ, 448 രൂപ എന്നിവയ്ക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപി സബ്സ്ക്രിപ്ഷനും ലഭ്യമാകും. പക്ഷെ മറ്റ് ആമസോണ്‍ പ്രൈം ആനുകൂല്യങ്ങള്‍ മൊബൈല്‍ ഓണ്‍ലി പ്ലാനില്‍ ലഭിക്കില്ല. എയര്‍ടെല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഫ്രീ ട്രയല്‍ പരിധി കഴിഞ്ഞാല്‍ എയര്‍ടെലിന്റെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന് ആനുകൂല്യങ്ങള്‍ ആസ്വദിക്കാൻ സാധിക്കും. എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ആമസോണ്‍ പ്രൈം പ്ലാനിന് വേണ്ടി ഉപയോക്താക്കള്‍ 131 രൂപയുടേയും, 349 രൂപയുടെയും റീച്ചാര്‍ജ് ചെയ്യാം. നിലവില്‍ ആമസോണ്‍ പ്രൈം ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷന് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക