കൽപ്പറ്റ : കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥികളായ കോട്ടയം കുര്യനാട് സ്വദേശി സെബിൻ(21), ആലപ്പുഴ അരൂർ സ്വദേശി രോഹിത്(25) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വൈത്തിരി പഞ്ചായത്ത് ഓഫിസിനു സമീപമാണ് അപകടം.
കോഴിക്കോട്ടു നിന്ന് കൽപറ്റയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക