Home KERALA യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കുറിച്ചുളള പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങളില്‍ നിന്ന് എക്‌സൈസ് മന്ത്രി ഒഴിഞ്ഞു മാറി. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടു’; കേന്ദ്ര മന്ത്രി വി.മുരളീധരൻ

കൂടാതെ ഇന്ത്യയില്‍ കൂടുതല്‍ ലഹരിമരുന്ന് വിപണനം നടക്കുന്നത് കേരളത്തിലെന്ന പ്രതിപക്ഷ ആരോപണം എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ തള്ളി. മന്ത്രി ആരോപണം നിഷേധിച്ചത് കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കടകളിലോ മറ്റ് സ്ഥാപനങ്ങളിലോ ലഹരി മരുന്ന് വിപണനം നടത്തിയാല്‍ ആ സ്ഥാപനങ്ങള്‍ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read :  കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്നാണ് അദ്ദേഹം പറഞ്ഞത്; ഹരീഷ് ശിവരാമകൃഷ്‍ണൻ