സാംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് കുറയ്ക്കാന്‍ വാക്സിന് വിതരണത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. വാക്സിന് സ്വീകരിക്കുന്നതിന് ഭയത്തിന്റെ ആവശ്യമില്ലെന്നും വാക്സിന് സ്വീകരിച്ചാലും നിലവിലെ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടരണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി
ഈ മാസം 16 ന് തന്നെ വാക്സിന് വിതരണം ആരംഭിക്കാനാകുമെന്നും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനം പൂര്‍ണ സജ്ജമാണെന്നും മുന്‍ഗണന പട്ടികയിലുള്ളവര്‍ക്കായിക്കും വാക്സിന് വിതരണത്തില്‍ പ്രഥമ പരിഗണനയെന്നും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചാലും, 28 ദിവസം കഴിഞ്ഞുള്ള രണ്ടാം ഡോസും നിര്‍ബന്ധമാണ്. ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്സിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക