കാർഷികോൽപ്പന്നങ്ങൾക്ക് അധികം താങ്ങുവില ഉറപ്പുവരുത്തിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. കർഷകർക്ക് മുടക്കുമുതലിനേക്കാൾ 50 ശതമാനം അധികം താങ്ങുവില ഉറപ്പുവരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് അണ്ണാ ഹസാരെ കേന്ദ്രത്തിന് കത്തയച്ചു. സർക്കാരിന് ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ കഴിഞ്ഞില്ലെങ്കിൽ ജനുവരി അവസാനത്തോടെ താൻ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് അണ്ണാ ഹസാരെ കത്തിൽ വ്യക്തമാക്കുന്നു.
ഉപവാസ വേദിയായി രാംലീല മൈതാനി വിട്ടുകിട്ടാനുള്ള ആവശ്യത്തോടും ഇതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല. അഞ്ചോളം തവണ താങ്ങുവില സംബന്ധിച്ച് കേന്ദ്രത്തിനു കത്ത് നൽകിയെന്നും ഇതുവരെ ഒന്നിനും ഉത്തരമൊന്നും ലഭിക്കാത്തതിനാൽ നിരാഹാര സമരത്തിലേക്ക് കടക്കുവാനാണ് തീരുമാനമെന്നും അദ്ദേഹം കത്തിൽ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക