കേന്ദ്ര ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന് നടക്കും. നിരവധി സംഭവ വികാസങ്ങൾക്കിടയിൽ രാജ്യം ഉറ്റുനോക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതുകൊണ്ട് തന്നെ നിരവധി പ്രതീക്ഷകളാണ് ജനങ്ങൾക്കുള്ളത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇക്കുറിയും സഭ ചേരുക.
ലോക്സഭയും രാജ്യസഭയും വ്യത്യസ്ത സമയത്താണ് ചേരുക. അഞ്ച് മണിക്കൂറായിരിക്കും സഭ സമ്മേളന ദൈർഘ്യം. ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരുന്നതിനൊപ്പം സന്ദർശകർക്ക് വിളക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ടെലഗ്രാമിൽ ഉപയോക്താക്കളുടെ വർദ്ധനവ്; സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു…!
പ്രതികരിക്കാൻ ഇവിടെ എഴുതുക