സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി വായ്പ നല്കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള പഠനത്തിന് രണ്ട് ലക്ഷം രൂപയും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലുള്ള പഠനത്തിന് നാല് ലക്ഷം രൂപയുമാണ് വായ്പ. പഠിക്കുന്ന സ്ഥാപനവും കോഴ്സും സര്‍ക്കാര്‍ അംഗീകൃതമായിരിക്കണം അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3.5 രൂപയില്‍ കവിയരുത്. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. കോര്പ്പറേഷന് നിഷ്ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനും വിശദ വിവരത്തിനും കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2705036.
പ്രതികരിക്കാൻ ഇവിടെ എഴുതുക