14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ–ഫോൺ 166 കോടി രൂപ കൂടി വകയിരുത്തി.
ആയിരം പുതിയ അധ്യാപക തസ്തികകൾ, ഒഴിവുകൾ നികത്തും. സർവകലാശാല നവീകരണത്തിന് 2000 കോടി രൂപ. ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും.
കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാൻ പ്രത്യേക പദ്ധതി. വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക