കോവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാകും ബജറ്റെന്ന് ധനമന്ത്രി. ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളിലേക്കുള്ള പാത. കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുമെന്നും ധനമന്ത്രി. കോവിഡ് അതിജീവനത്തെക്കുറിച്ചുള്ള കുരുന്നുകളുടെ കവിതകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
കോവിഡ് പോരാട്ടം എണ്ണിപ്പറഞ്ഞ് ഐസക്
1. കോവിഡിന് സൗജന്യ ചികില്‍സ ഉറപ്പാക്കി
2. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു
∙ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക
2021–22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും
തസ്തികകള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം
∙ ക്ഷേമപെന്ഷന് ഉയര്‍ത്തി
എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തി, ഏപ്രില്‍ മുതല്‍ ലഭിക്കും
∙ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1000 കോടി
വികസനഫണ്ടും മെയിന്റനന്‍സ് ഫണ്ടും ജനറല്‍ പര്‍പ്പസ് ഫണ്ടും ഉയര്‍ത്തും
2021–22 ല്‍ 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും
∙ എട്ടുലക്ഷം പേര്‍ക്ക് തൊഴില്‍
2021–22 ല്‍ എട്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
മൂന്നുലക്ഷം തൊഴില്‍ അഭ്യസ്തവിദ്യര്‍ക്കും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ മറ്റുള്ളവര്‍ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക