താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത ബന്ധമുള്ളയാളായ ഡാന്‍സര്‍ തമ്പിയും സുകുമാരനെക്കുറിച്ചും മക്കളെക്കുറിച്ചുമെല്ലാം വാചാലനായിരുന്നു. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇവരെക്കുറിച്ച് പറഞ്ഞത്. പൃഥ്വിരാജിന് ഫാന്‍സുണ്ടാക്കിയതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.
പൃഥ്വിരാജിന്റെ അമ്മയും പൃഥ്വിരാജുമൊക്കെ ആന്റണി പെരുമ്പാവൂരിന്റെ കൂട്ടത്തിലാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫാന്‍സ് തുടങ്ങിയത് ഞാനാണ്. അപ്പോഴാണ് ആന്റണി അതില്‍ കൂടിയത്. അതൊക്കെ തട്ടി വേറെ പിള്ളേരെ കൊണ്ടുവരികയായിരുന്നു. അതൊക്കെ വലിയ കഥയാണെന്നും തമ്പി പറയുന്നു.
സുകുമാരന്‍ ചേട്ടനുമായി പണ്ടേയുള്ള ബന്ധമാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇവരാണല്ലോയെന്നായിരുന്നു മക്കളെ കണ്ട് പറഞ്ഞത്. മക്കളുടെ വിശേഷങ്ങളെല്ലാം പറയാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപിയെപ്പോലെ പൃഥ്വിരാജിനും വേണ്ടി ഫാന്‍സുണ്ടാക്കണമെന്ന് പറഞ്ഞ് മല്ലിക ചേച്ചി പൈസ തന്നിരുന്നു. അവരോട് എനിക്ക് ഇഷ്ടക്കൂടുതലുള്ളോണ്ടാണ് ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കിയതെന്ന് പറഞ്ഞിരുന്നു. സുകുമാരന്‍ ചേട്ടനെ വിചാരിച്ചെങ്കിലും ഇത് ചെയ്യണമെന്നായിരുന്നു ചേച്ചി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക