പ്രേക്ഷകരെയും സഹതാരങ്ങളെയുമെല്ലാം ഞെട്ടിച്ചുകൊണ്ടാണ് രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്. മോഡേണ്‍ ലുക്കിലുളള നടിയുടെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കുറെ പേര് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി.
ബിഗ് ബോസ് താരങ്ങളോടെല്ലാം ഷോ കഴിഞ്ഞിട്ടും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് രാജിനി ചാണ്ടി. ബിഗ് ബോസിന് പിന്നാലെ നടിയുടെ വീട്ടിലാണ് മറ്റു മല്‍സരാര്‍ത്ഥികളെല്ലാം ഒത്തുകൂടിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം മുന്‍പ് വൈറലായിരുന്നു.
ബിഗ് ബോസിൽ വന്നതിൽ ഖേദിക്കുന്നതായി നടി പറയുന്നു. കാരണം ഞാന്‍ ചെയ്ത എറ്റവും വലിയ തെറ്റ് ആ റിയാലിറ്റി ഷോ എന്താണെന്ന് ഒരു ഷോ പോലും, ഒരു എപ്പിസോഡ് പോലും കാണാതെ പോയി എന്നുളളതാണ്. എന്റെ ലക്ഷ്യം പ്രായമായവര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി കൊടുക്കുക എന്നതായിരുന്നു. അല്ലെങ്കില്‍ പ്രായമായവരെ അവരവരുടെ ചട്ടക്കുട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് ലൈഫ് എഞ്ചോയ് ചെയ്യണം എന്നുളളതായിരുന്നു ആഗ്രഹം. അല്ലാതെ ഈ റിയാലിറ്റി ഷോ എന്നുളളത് വേറൊരു സംഭവമാണെന്ന് എനിക്ക് അറിയത്തേ ഇല്ലായിരുന്നു.
ബിഗ് ബോസിലെ ആരെയും എനിക്ക് ഷോയ്ക്ക് മുന്‍പ് അറിയില്ലായിരുന്നു. എനിക്ക് ശകലം പ്രിന്‍സിപ്പിള്‍സ് ഉണ്ട്. അത് ഉള്‍ക്കൊളളാതെ പോയി എന്നതാണ് പലയിടത്തും വന്ന എന്റെ പരാജയം.
രജിത് കുമാർ എങ്ങനെയായിരുന്നുവെന്ന് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അവരെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. കാരണം ഒരാളുടെയും നല്ലതും ചീത്തയും എനിക്കറിയില്ല. കാരണം ഒരാളെ കുറിച്ചും അവര്‍ നല്ലതാണ് മോശമാണ് എന്നൊന്നും പറയാനുളള കഴിവ് എനിക്കില്ല. താല്പര്യവുമില്ല. രാജിനി ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക