കണ്ണൂർ :സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് വനിതകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സ്കൂബാ ഡൈവിംഗ് എന്നിവയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഏഴ് ദിവസത്തെ പരിശീലന പരിപാടിയിലേക്ക് 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി സഹിതം ജനുവരി 20 നകം ജില്ലാ യുവജനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9605098243.
പ്രതികരിക്കാൻ ഇവിടെ എഴുതുക