കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ സില്‍ക്ക് സാരി റിഡക്ഷന്‍ മേള തുടങ്ങി. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ സാരികള്‍ക്ക് 10 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ഇളവ് നല്‍കുന്നത്.
പ്രിന്റഡ് സില്‍ക്ക്, പയ്യന്നൂര്‍ പട്ട്, ജൂട്ട് സാരി, കാന്ത സില്‍ക്ക് എന്നിവയാണ് മേളയില്‍ അണിനിരത്തിയിട്ടുള്ളത്. ജനുവരി 30ന് മേള സമാപിക്കും.
ഖാദി ബോര്‍ഡ് മെമ്പര്‍ കെ ധനഞ്ജയന് മേള ഉദ്ഘാടനം ചെയ്തു. ഖാദി കേന്ദ്രം പയ്യന്നൂര്‍ ഡയറക്ടര്‍ ടി സി മാധവന് നമ്പൂതിരി, പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്, സീനിയര്‍ സൂപ്രണ്ട് പി പത്മനാഭന്, വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ വി ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക