ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്നുണ്ടായത്. മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട് നീണ്ട ബജറ്റാണ്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ്. ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചത് 2016ലായിരുന്നു. അന്ന് ബജറ്റ് അവതരണം രണ്ട് മണിക്കൂർ 54 മിനിട്ട് നീണ്ടു നിന്നു. ഉമ്മൻചാണ്ടി മറികടന്നത് 2013 ൽ കെ. എം മാണിയുടെ രണ്ട് മണിക്കൂർ 50 മിനിട്ട് സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക