റബ്ബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി
തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുമെന്നും എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കുമെന്നും 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയതെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. കൂടാതെ തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ 2021–22 ൽ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക