കൊച്ചി: കോവിഡ് പ്രതിരോധ വാക്സിൻ യജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു.
“രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്. കോവിഡ് എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നിൽപ്പാണ്.
ഈ യുദ്ധം നമ്മൾ ജയിക്കും. കോവിഡ് വാക്സിൻ വിതരണത്തിന് ഒരേ മനസോടെ നമ്മൾ അണി ചേരണം” മഞ്ജു വീഡിയോയിൽ ആഹ്വാനം ചെയ്തു.
https://www.facebook.com/watch/?v=935113957236389
പ്രതികരിക്കാൻ ഇവിടെ എഴുതുക