കൊവിഷീല്‍ഡ് വാക്സിന് നേപ്പാളിലും അംഗീകാരം നൽകി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന് ഇനി മുതൽ നേപ്പാളിലും ലഭ്യമാകും. കൊവിഷീല്‍ഡ് വാക്സിന് വികസിപ്പിച്ചത് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയാണ്. ഇന്ത്യയില്‍ കൊവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. 20 ലക്ഷം കോവിഡ് വാക്സിൻ നേപ്പാളിന് കൈമാറുമെന്നാണ് വിവരം.
കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ; കേരളം സുസജ്ജം
ഇന്ത്യയെ വാക്സിന് ഉത്പാദനത്തില്‍ നേപ്പാള്‍ അഭിനന്ദിച്ചതായും വാക്സിനുകള്‍ നേപ്പാളിലേക്ക് വേഗം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഷീൽഡ് വാക്സിൻ കൈമാറ്റ കരാറുകൾ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.
സ്വകാര്യത നയത്തിലെ മാറ്റം, വാട്സ്ആപ്പിനെതിരെ രാജ്യത്തെ ആദ്യ നിയമ നടപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക