വലിയൊരു ഇടവേളയ്ക്ക് ശേഷമാണു ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാള സിനിമയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു നടനെ പ്രേക്ഷകർ സ്വീകരിച്ചത്. സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതിലൊന്നാണ് ‘ഒറ്റക്കൊമ്പൻ’.
നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കുകയാണ്. പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ഒരു വര്‍ഷം മുന്‍പ് ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ചിത്രീകരിച്ചിരുന്നു. ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം സുരേഷ് ഗോപിയും ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.
‘പ്രണയത്തിന് അങ്ങനെ രാത്രി എന്നോ പകലെന്നോ ഇല്ല’; അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയ്ലര് പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക