തമിഴ് സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും എന്നും ജനങ്ങൾക്ക് ആവേശമാണ്. തമിഴ്നാട്ടിൽ ഇന്ന് കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് ഏറെ ജനപിന്തുണയാണുള്ളത്. കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് തെരഞ്ഞെടുപ്പിൽ ടോർച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമൽഹാസന് കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് തന്നെ അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് കമൽ ഹാസൻ നന്ദി അറിയിച്ചു.
ഐടിഐകൾ കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ തിളങ്ങുന്ന അധ്യായം : മന്ത്രി ടി പി രാമകൃഷ്ണൻ
അതേസമയം, തമിഴ്നാട്ടിൽ രജനീകാന്ത് രാഷ്ട്രീയത്തിലേക്കെന്ന സൂചന ആദ്യം നൽകിയെങ്കിലും പിന്നീട് താൻ രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന തീരുമാനം വലിയ പ്രതിഷേധങ്ങൾക്കിടെ നൽകുകയാണുണ്ടായത്. താരത്തിന്റെ വീടിനു മുന്നിലുൾപ്പെടെ നിരവധി ആരാധകരാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. എന്നാൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് വരാനാകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു രജനീകാന്തും.
അമിതവണ്ണം കുറയ്ക്കാനായി അയമോദകം; അറിയാം അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക