ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിനേഷന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് ഉദ്ഘാടനം നിർവഹിച്ചത്. 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് വാക്സിൻ വിതരണം നടക്കുന്നത്.
ഒരു ബൂത്തിൽ ഒരു വാക്സിൻ നൂറ് പേർക്ക് വീതം എന്ന രീതിയിലാണ് വിതരണം നടക്കുക. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായാണ് വാക്സിൻ സ്വീകരിക്കേണ്ടത്.
വാക്സിൻ സ്വീകരിച്ചലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് പ്രധാന മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും നിർദേശം നൽകി. വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി ഭയപ്പെടേണ്ടതില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക